അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിച്ച ശേഷം മാത്രം ചര്‍ച്ച മതി : ഇന്ത്യ

1
0

ഏപ്രിലിന് മുന്‍പുള്ള സമാധാന സാഹചര്യം അതിര്‍ത്തിയില്‍ പുനഃസ്ഥാപിച്ച ശേഷം മാത്രം മറ്റേതെങ്കിലും വിഷയത്തില്‍ ചര്‍ച്ച നടത്തിയാല്‍ മതിയെന്ന് ചൈനയോട് ഇന്ത്യ. വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ വാണിജ്യ മേഖലയിലെ വിഷയങ്ങളും അജണ്ടയുടെ ഭാഗമാക്കാനുള്ള ചൈനയുടെ നിര്‍ദേശം തള്ളിക്കൊണ്ടാണ് ഇന്ത്യയുടെ നിലപാട്. റഷ്യയില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. ഇതിന് മുന്നോടിയായുള്ള സ്ഥിരം സമിതിയുടെ അനൗപചാരിക ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാം എന്ന നിലപാട് ചൈന പങ്ക് വച്ചു. ഇതിന് തയാറല്ലെന്ന കര്‍ശന നിലപാടാണ് തുടര്‍ന്ന് ഇന്ത്യ കൈകൊണ്ടത്. ചര്‍ച്ചകളില്‍ സഹകരിക്കുന്നു എന്നത് നിലപാടില്‍ നിന്നും പിന്നാക്കം പോകുന്നതിന്റെ സൂചനയായി കാണേണ്ട എന്ന് ഇന്ത്യ വ്യക്തമാക്കി. ഏപ്രിലിലെ സാഹചര്യം പുനസ്ഥാപിക്കുകയും നിയന്ത്രണ രേഖയിലെ തത്സ്ഥിതി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുകയും ചെയ്താലെ സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാകൂ. അനൗദ്യോഗിക ചര്‍ച്ചകള്‍ ചൊവാഴ്ച വരെ നീളും എന്നാണ് ഇപ്പോഴത്തെ വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here